Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Protests

Thrissur

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ​തി​രേ ആ​ക്ര​മ​ണം: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

തൃ​ശൂ​ർ: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​നം അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ് തു.

തൃ​ശൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, നേ​താ​ക്ക​ളാ​യ ഐ.​പി. പോ​ൾ, കെ.​കെ. ബാ​ബു, സി​ജോ ക​ട​വി​ൽ, ബൈ​ജു വ​ർ​ഗീ​സ്, വി​ല്ലി ജി​ജോ, ക​രോ​ളി ജോ​ഷ്വാ, ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, കെ. ​സു​മേ​ഷ്, വി​ബി​താ വാ​സു, മി​ഥു​ൻ മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ 26 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: മ​ന്ത്രി ഒ .​ജെ. ജ​നീ​ഷി​നെ ആ​ക്ര​മി​ച്ച കി​രാ​ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. സ​തീ​ശ​ൻ, ഷാ​ഹി​താ റ​ഹ്മാ​ൻ, പി.​ജെ. രാ​ജു, പി.​എ​ൻ. വെ​വ​ശാ​ഖ്, എ​സ്എ​എ ആ​സാ​ദ്, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ , ടി.​പി. ഗി​രീ​ശ​ൻ, ജ​യ്സ​ൺ മാ​ത്യു, ജ​യ​ൻ മം​ഗ​ലം, മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രു​മ​പ്പെ​ട്ടി: ഒ.​ജെ ജ​നീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള​ള മ​ന്ത്രി​മാ​രെ വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യും കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ഗു​ണ്ടാ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പാ​ർ​ട്ടി ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ട​ങ്ങോ​ ട് റോ​ഡ് സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം യു​ഡി​എ​ഫ് കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. നി​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. സു​നീ​ഷ്, എ​ൻ.​കെ. ക​ബീ​ർ, കെ.​ആ​ർ. രാ​ധി​ക, ടി.​എ​ൻ. ന​മ്പീ​ശ​ൻ, അ​ജു നെ​ല്ലു​വാ​യ്, എം.​സി. ഐ​ജു, എ.​യു. മ​നാ​ഫ്, സു​ന്ദ​ര​ൻ ചി​റ്റ​ണ്ട, ഫ്രി​ജോ വ​ട​ക്കൂ​ട്ട്, ന​ജീ​ബ് കൊ​മ്പ​ത്തേ​യി​ൽ, അ​മൃ​ത ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

സി​പി​എം അ​ക്ര​മ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

വ​ട​ക്ക​ഞ്ചേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഓ​ഫീ​സു​ക​ൾ​ക്കും നേ​രെ ന​ട​ത്തു​ന്ന അ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പു​തു​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ച്ച​ന​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം. ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ദ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൾ​റ​ഹ്്മാ​ൻ, ഇ.​എ​സ്.​എം. ഹ​നീ​ഫ, ഹാ​രി​ഷ് മ​ണ​പ്പാ​ടം, പി.​പി. കൃ​ഷ്ണ​ൻ, ഭാ​ഗ്യ​ല​ക്ഷ്മി, വി.​എം. വ​ഹാ​ബ്, യൂ​സ​ഫ് കൊ​ട്ടാ​ര​ശേ​രി പ്ര​സം​ഗി​ച്ചു.

District News

നെ​ന്മാ​റ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം

 

നെ​ന്മാ​റ: നെ​ന്മാ​റ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഫ്ല​ക്സ്‌ ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത സി​പി​എം, ഡി​വൈ​എ​ഫ്ഐ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ച​ക്രാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജി. എ​ൽ​ദോ, കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​ഐ. അ​ബ്ബാ​സ്, കെ.​ആ​ർ. പ​ത്മ​കു​മാ​ർ, പ്ര​ദീ​പ് നെ​ന്മാ​റ, മ​ണി​ക​ണ്ഠ​ൻ തി​ട്ടും​പു​റം, എം. ​ദേ​വ​ൻ, പി.​എ​സ്. രാ​മ​നാ​ഥ​ൻ, സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യുന്നെന്ന് ;പാർലമെന്‍റിൽ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റി​​​നെ (ഇ​​​ഡി) രാ​​​ഷ്‌​​​ട്രീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​നെ​​​തി​​​രേ ഇ​​​ഡി സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ "സ​​​ത്യ​​​മേ​​​വ ജ​​​യ​​​തേ’ എ​​​ന്നെ​​​ഴു​​​തി​​​യ ബാ​​​ന​​​ർ കൈ​​​യി​​​ലേ​​​ന്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും എം​​​പി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും സ​​​ത്യം തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ക​​​യും ചെ​​​യ്ത​​​താ​​​യി കോ​​​ണ്‍ഗ്ര​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ഇ​​​ഡി​​​യു​​​ടെ കു​​​റ്റ​​​പ​​​ത്രം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഡ​​​ൽ​​​ഹി കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

സ്വ​​​കാ​​​ര്യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ഡി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ല്ലെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ട​​​തി തീ​​​രു​​​മാ​​​നം.

Latest News

Corehub Up